അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഇഹ്തിറാസ് ആപ്പിൽ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം

കൊവിഡ് നിയന്ത്രണത്തിനു ഖത്തർ പുറത്തിറക്കിയ ആപ്പായ ഇഹ്തിറാസിൽ നിരവധി അപ്‌ഡേറ്റുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ അപ്ഡേറ്റുകളിൽ ഹോം ക്വാറൻറൈൻ, വാക്സിനേഷൻ വിവരങ്ങളും ഉൾപ്പെടുന്നു.

വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ ഹെൽത്ത് സ്റ്റാറ്റസിൽ മാറ്റം വരികയും കളർ കോഡ് ഗോൾഡൻ ആയി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ വാക്സിനേറ്റഡ് എന്നു കാണിക്കുകയും വാക്സിൻ എടുത്ത തീയ്യതി, ഏതു കമ്പനിയുടെ വാക്സിൻ എന്ന വിവരങ്ങളും ലഭിക്കും.

ഹോം ക്വാറൻറൈനിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികൾക്കും അവരുടെ ഇഹ്തിറാസ് സ്റ്റാറ്റസ് യെല്ലോയിലേക്ക് മാറുന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ മാപ്പ്/പിൻ ഡ്രോപ്പ് ലൊക്കേഷൻ പ്രവർത്തനം ഉപയോഗിക്കാൻ കഴിയും. ഇതുപയോഗിച്ചാൽ അപ്ലിക്കേഷന്റെ ഹെൽത്ത് സ്റ്റാറ്റസ് പേജിലെ ക്യുആർ കോഡിന് കീഴിൽ “സെറ്റ് ക്വാറൻറീൻ ലൊക്കേഷൻ” ദൃശ്യമാകും.

ബ്ലൂ പ്ലേറ്റ് വിലാസം ലഭ്യമല്ലെങ്കിൽ മാത്രമേ ഈ സേവനം ഉപയോഗപ്പെടുത്തേണ്ടതുള്ളൂ. ബ്ലൂ പ്ലേറ്റ് വിലാസം ലഭ്യമാണെങ്കിൽ ഇഹ്തിറാസ് സ്വപ്രേരിതമായി അതുപയോഗിക്കും. ക്വാറന്റീൻ സ്ഥാനം സജ്ജമാക്കാൻ വേണ്ടിയുള്ള ഈ സേവനം ഒരാൾക്ക് ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker