ഖത്തർ

ഖത്തറിലേക്കു വരുന്നവർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഖത്തറിലേക്കു തിരിച്ചെത്തുന്നവർ രാജ്യത്തെ മറ്റു വ്യക്തികൾക്കായുള്ള സാധനങ്ങൾ കൊണ്ടു വരുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻറിലെ ലിറ്റനന്റ് ആയ അബ്ദുള്ള ഖാസിം അറിയിച്ചു. മയക്കുമരുന്നു പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു ചില രാജ്യങ്ങളിൽ അനുവദനീയമായ പല ലഹരി ഉൽപന്നങ്ങളും ഗുളികകളും ഖത്തറിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും ഇതറിയാതെ മറ്റുള്ളവർക്കു വേണ്ടിയുള്ള സാധനങ്ങൾ എത്തിച്ചാൽ അവർ പ്രശ്നത്തിലാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരം വെബ്സൈറ്റിൽ ഉൾപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ ജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker