ഖത്തർ

സൂര്യാഘാതത്തെ സൂക്ഷിക്കുക, ലക്ഷണങ്ങളും മുൻകരുതൽ നടപടികളും വ്യക്തമാക്കി ക്യുഎംഡി

രാജ്യം ചൂടുള്ള കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനാൽ, വിയർപ്പിലൂടെ ശരീരത്തിനു  സ്വയം തണുപ്പിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ ഉണ്ടാകുന്ന ഹീറ്റ്സ്ട്രോക്ക്, സൂര്യാഘാതം എന്നിവയെക്കുറിച്ചു ക്യുഎംഡി മുന്നറിയിപ്പ് നൽകി.

ട്വിറ്ററിലെ പോസ്റ്റിൽ, സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളും അത് തടയാനുള്ള വഴികളും ക്യുഎംഡി പങ്കിട്ടു. ലക്ഷണങ്ങൾ:

1. വേഗത്തിലുള്ള ഹൃദയമിടിപ്പ്
2. വിയർപ്പില്ലായ്മ. ചൂടുള്ള/ചുവന്ന ചർമ്മം
3. തലകറക്കവും തലവേദനയും
4. അബോധാവസ്ഥ
5. ഛർദ്ദി

സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുക, ഇരുണ്ടതും കട്ടിയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, ഔട്ട്‌ഡോർ സമയം പരിമിതപ്പെടുത്തുക, സൺസ്‌ക്രീനും കുടയും ഉപയോഗിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, തണുത്ത ഷവർ എന്നിങ്ങനെ സൺസ്ട്രോക്ക് തടയുന്നതിനുള്ള നിരവധി മാർഗങ്ങളും ക്യുഎംഡി പങ്കുവച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker