അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

അറുപതു വയസു കഴിഞ്ഞ പ്രവാസികൾക്കും പൗരന്മാർക്കും മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയം 60 വയസ്സിനു മുകളിലുള്ള എല്ലാ താമസക്കാരോടും പൗരന്മാരോടും കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള നാഷണൽ ഹെൽത്ത് സ്ട്രാറ്റജി 2018-2022ന്റെ മേധാവിയായ ഡോ. ഹനാഡി അൽ ഹമദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ 60 വയസ്സിനു മുകളിലുള്ള നാല് ആളുകൾ മരണപ്പെട്ടു. 60 വയസ്സിനു മുകളിലുള്ളവർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതിന്റെ പ്രധാന്യമാണിത് ചൂണ്ടിക്കാണിക്കുന്നത്. 60 വയസ്സിനു മുകളിലുള്ള എല്ലാ താമസക്കാരും പൗരന്മാരും എത്രയും വേഗം കൊവിഡ് വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

”പാൻഡെമിക് ആരംഭിച്ചതുമുതൽ പ്രായമേറുന്നത് കൊവിഡ് മൂലം അപകടമുണ്ടാകാനുള്ള പ്രധാന ഘടകമാണെന്നു ഞാൻ വ്യക്തമായിരുന്നു. 60 വയസ്സിനു മുകളിലുള്ളവർക്ക് ഗുരുതരമായ സങ്കീർണതകളും വൈറസ് മൂലമുള്ള മരണം പോലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.” അവർ വ്യക്തമാക്കി.

കോവിഡിൽ നിന്നുള്ള കടുത്ത സങ്കീർണതകൾ കാരണം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് കഴിഞ്ഞ ആഴ്ചകളിൽ കണ്ടുവെന്നും ഇതിൽ കൂടുതലും പ്രായമേറിയവരാണെന്നും അൽ ഹമദ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker