ആരോഗ്യംഖത്തർ

ഖത്തർ സാധാരണ ജീവതത്തിലേക്കു മടങ്ങും, കൊവിഡ് വാക്സിനിൽ ശുഭപ്രതീക്ഷയോടെ ഡോ.അൽ ഖാൽ

വിവിധ കമ്പനികളിൽ നിന്ന് കോവിഡ് 19 വാക്സിൻ ലഭ്യമാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (മോപ്) സ്വീകരിച്ച സമീപനം ഫലപ്രദമാണെന്ന് കോവിഡ് 19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി ഡിപാർട്മെന്റ് തലവനുമായ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.

അടുത്തു നടന്ന പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കോവിഡ് 19 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമാക്കുന്ന യുഎസ് ബയോടെക് കമ്പനിയായ മോഡേണയുടെ ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തെ തുടർന്നാണ് ഡോ. അൽ ഖാലിന്റെ അഭിപ്രായങ്ങൾ.

കോവിഡ് 19 വാക്സിൻ അംഗീകരിക്കുകയും ആഗോള ഉപയോഗത്തിനായി പുറത്തിറക്കുകയും ചെയ്താലുടൻ ഖത്തറിൽ ലഭ്യമാകാൻ മോഡേണയുമായി കരാർ ഒപ്പിട്ടതായി ഒക്ടോബർ പകുതിയോടെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മോഡേൺയുമായുള്ള ഈ കരാർ ഫൈസർ ആൻഡ് ബയോഎൻടെക്ക് എന്നിവയുമായുള്ള ഖത്തറിന്റെ കരാറിനു പുറമേയായിരുന്നു.

“മോഡേണ അതിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പ്രാഥമിക വിശകലനത്തിന്റെ ഫലങ്ങൾ ഈ മാസം നൽകിയത് ഫൈസർ ആൻഡ് ബയോഎൻ‌ടെക്കിൽ നിന്നും ലഭിച്ചതിനു സമാനമായിരുന്നു. രണ്ട് കമ്പനികളുടെയും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ പങ്കാളികളായിട്ടുണ്ട്. പകർച്ചവ്യാധിയുടെ ആദ്യ നാളുകൾ മുതൽ തന്നെ ഒന്നിലധികം അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഖത്തറിലെ ജനങ്ങൾക്ക് സുരക്ഷിതത്വവും ഫലപ്രാപ്തിയും നൽകുന്ന കൊവിഡ് വാക്സിനുകൾ ലഭ്യമാകുമെന്ന് ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം ചർച്ച നടത്തിയിരുന്നുവെന്ന് ഡോ. അൽ ഖാൽ പറഞ്ഞു.

“ഞങ്ങൾ കരാറുകളിൽ ഒപ്പുവച്ച രണ്ട് കമ്പനികളും അവരുടെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങളിൽ ഉയർന്ന ഫലപ്രാപ്തി കണ്ടെത്തിയെന്നത് വളരെ പ്രോത്സാഹജനകമാണ്. എന്നിരുന്നാലും, ഇപ്പോൾ ലഭിച്ചിരിക്കുന്ന താൽക്കാലിക ഫലങ്ങളിൽ നിന്നു വ്യത്യസ്തമായി, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ യഥാസമയം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.”ഡോ. അൽ ഖാൽ കൂട്ടിച്ചേർത്തു.

യുഎസിലെ 30,000 ആളുകൾ ഉൾപ്പെടുന്ന ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ തുടർന്നാണ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് മോഡേണയുടെ പ്രഖ്യാപിച്ചത്.

“മുമ്പൊരിക്കലും ഒരു വാക്സിൻ വികസിപ്പിക്കുന്നതിന് ഇത്രയധികം പരിശ്രമവും വിഭവങ്ങളും ഉപയോഗിച്ചിട്ടില്ല. പരീക്ഷണങ്ങളുടെ കൂടുതൽ ഫലങ്ങൾക്കായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. വാക്സിനുകൾക്ക് അംഗീകാരം നൽകിയാൽ ജീവിതം പിന്നീട് സാധാരണ നിലയിലേയ്ക്ക് നയിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.” ഡോ. അൽ ഖാൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker