ഖത്തർ

2022 ലോകകപ്പിന്റെ ഭാഗമായുള്ള വിമാനം അനാവരണം ചെയ്ത് ഖത്തർ എയർവേയ്സ്

2022 നവംബർ 21ന് ആരംഭിക്കുന്ന ടൂർണമെന്റിന് രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ ഫിഫ ലോകകപ്പ് ഖത്തർ 2022മായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച പ്രത്യേക ബ്രാൻഡഡ് ബോയിംഗ് 777 വിമാനം ഫിഫയുടെ ഔദ്യോഗിക പങ്കാളിയും ഔദ്യോഗിക എയർലൈനുമായ ഖത്തർ എയർലൈൻസ് പുറത്തിറക്കി.

ഫിഫയുമായുള്ള എയർലൈൻ പങ്കാളിത്തത്തിന്റെ സ്മരണയ്ക്കായുള്ള ബെസ്‌പോക്ക് വിമാനത്തിന്റെ ഡിസൈൻ കൈകൊണ്ട് വരച്ചതാണ്. ഇതു കൂടാതെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിമാനങ്ങൾ അവതരിപ്പിക്കുകയും അവരുടെ നെറ്റ്‌വർക്കിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ നടത്തുകയും ചെയ്യും.

ബോയിംഗ് 777-300ER നവംബർ 21ന് ദോഹക്കും സൂറിച്ചിനുമിടയിൽ സർവീസ് നടത്തും. സ്വിറ്റ്സർലൻഡിലെ ഫിഫയുടെ ആസ്ഥാനത്തേക്കു തന്നെ പറക്കുന്നതിലൂടെ ഫിഫയുമായുള്ള പങ്കാളിത്തത്തോടുള്ള പ്രതിബദ്ധത കൂടിയാണ് ഖത്തർ എയർവേയ്സ് തെളിയിക്കുന്നത്.

“ഫിഫയുമായുള്ള ഞങ്ങളുടെ പങ്കാളിത്തവും ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ആതിഥേയത്വം ഖത്തർ വഹിക്കുന്നതിലും ഞങ്ങൾ വളരെയധികം ആവേശത്തിലാണ്. ലോകത്തെ മുഴുവൻ രാജ്യത്തിലേക്കു ക്ഷണിക്കുന്നതിന്റെ ആവേശം കൂടിയാണത്.” ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker