ഖത്തർ

വിശുദ്ധ റമദാൻ മാസത്തിൽ അഞ്ഞൂറിലധികം ഉൽപന്നങ്ങൾ കുറഞ്ഞ വിലക്കു ലഭ്യമാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ അഞ്ഞൂറിലധികം ചരക്കുകൾ പൊതുജനങ്ങൾക്കായി വാണിജ്യ ഔട്ട്‌ലെറ്റുകളിൽ നിയന്ത്രിത വിലയ്ക്ക് ലഭ്യമാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (മോസിഐ) അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ജാസിം ബിൻ ജബോർ അൽ താനി അറിയിച്ചു.

ഗുണനിലവാരമുള്ള ഉൽ‌പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പഴം, പച്ചക്കറി കടകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഖത്തർ ടിവി പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. “അടുത്തിടെ, മത്സ്യത്തിന്റെയും സമുദ്രവിഭവത്തിന്റെയും വ്യാപാരം നിരീക്ഷിക്കുന്നതു ശക്തമാക്കിയത് വില ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. ഇതൊരു വലിയ നേട്ടമാണ്.” അദ്ദേഹം പറഞ്ഞു.

വിശുദ്ധ മാസത്തിൽ സബ്സിഡി നിരക്കിൽ ഇറച്ചി ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭവും ഉണ്ടെന്ന് ഷെയ്ഖ് ജാസിം പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി മന്ത്രാലയം ഈ സംരംഭം നടത്തുന്നു. റമദാൻ മാസത്തിൽ വാണിജ്യ ഔട്ട്‌ലെറ്റുകളുടെ കർശന നിരീക്ഷണം മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് നടത്തുന്നുണ്ടെന്നും ഉൽപ്പന്നങ്ങളുടെ ശരിയായ പ്രദർശനം, വിശദാംശങ്ങൾ, തട്ടിപ്പ്, തടയൽ തുടങ്ങിയ നിരീക്ഷിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker