ക്രൈംഖത്തർ

ഹമദ് എയർപോർട്ടിൽ മയക്കുമരുന്നു വേട്ട, ഗുളികകളും ഹാഷിഷും പിടിച്ചെടുത്തു

ഹമദ് എയർപോർട്ടിൽ വച്ച് ഖത്തറിലേക്കു വന്ന യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് ഗുളികകളും ഹാഷിഷും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് കണ്ടെടുത്തു. 166 ഗുളികകളും 6.95 ഗ്രാം ഹാഷിഷും പിടിച്ചെടുത്തതായി സോഷ്യൽ മീഡിയ പോസ്റ്റിൽ കസ്റ്റംസ് വ്യക്തമാക്കി.

യാത്രക്കാരനെ പരിശോധിച്ചതിനെ തുടർന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.

യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനവും ഏറ്റവും പുതിയ ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker