അന്തർദേശീയംആരോഗ്യംഖത്തർ

ഇഹ്തിറാസ് അപ്ലിക്കേഷൻ ഗൾഫ് രാജ്യങ്ങളിലെല്ലാം പ്രയോജനപ്പെടുമെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ

കൊവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കു ശക്തി നൽകുന്നതിനുമായി ഖത്തർ വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് അപ്ലിക്കേഷൻ സമീപഭാവിയിൽ തന്നെ ഗൾഫ് രാജ്യങ്ങളിലെല്ലാം പ്രയോജനപ്പെടുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസുഫ് അല്‍ മസ്‌ലമാനി ഖത്തർ ടെലിവിഷനോടു സംസാരിക്കുമ്പോൾ പറഞ്ഞു.

ഗൾഫ് കോർപറേഷൻ കൗൺസിലിനു കീഴിലുള്ള രാജ്യങ്ങളിലേക്കു പോകുന്നതിനും അവിടെ നിന്നും ഖത്തറിലേക്കു വരുന്നതിനും ഇഹ്തിറാസ് ആപ്പ് ഉപയോഗപ്പെടുത്താൻ ധാരണയായെന്നും ജിസിസിയിലെ വിവിധ ആരോഗ്യമന്ത്രിമാർ ഇതുസംബന്ധിച്ച കരാർ ഒപ്പു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ മുഴുവനായാൽ ഖത്തറിലുള്ളവർക്ക് ഇഹ്തിറാസ് ആപ്പ് ഉപയോഗപ്പെടുത്തി ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും. കൊവിഡുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കൈവശം വെക്കുന്നത് ഒഴിവാക്കാനും ഇതു സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇഹ്തിറാസ് അപ്ലിക്കേഷനിൽ നിരവധി പുതിയ അപ്ഡേറ്റുകൾ അടുത്തിടെ വരുത്തിയിരുന്നു. ഇതിക്കാര്യത്തിൽ കൂടുതൽ സൗകര്യം നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker