കാലാവസ്ഥഖത്തർ

ഖത്തറിൽ പൊടിക്കാറ്റ് തുടരും, കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി

ശനിയാഴ്ച വൈകുന്നേരം 6 മണി വരെ ഏതാനും മേഘങ്ങളോടു കൂടിയ മിതമായ താപനിലയായിരിക്കുമെന്നും ചില സമയങ്ങളിൽ പൊടിപടലവും രാത്രിയിൽ തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന റിപ്പോർട്ടിൽ പറയുന്നു.

ശക്തമായ കാറ്റിനെക്കുറിച്ചും പൊടിപടലങ്ങൾ മൂലം ദൂരക്കാഴ്ച കുറയുന്നതിനെ കുറിച്ചും അവർ മുന്നറിയിപ്പു നൽകി. കാറ്റ് ഇൻഷോറിൽ 15 മുതൽ 25 വരെ വേഗതയിൽ വടക്കുപടിഞ്ഞാറു ദിശയിലേക്കാണു വീശുക. ചില സമയങ്ങളിൽ ഇതു 32 നോട്ട് വരെ വേഗത കൈവരിക്കും. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത 05 മുതൽ 15 നോട്ട് വരെയായി കുറയുന്നു.

ഓഫ്‌ഷോർ, വടക്കുപടിഞ്ഞാറൻ കാറ്റ് 22 മുതൽ 32 വരെ നോട്ട് വേഗതയിലായിരിക്കും. ചില സമയങ്ങളിൽ 38 നോട്ട് വരെയായി ഇതു മാറാം. പകൽ സമയങ്ങളിൽ സ്ഥലങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. കടലിലെ തിരമാലകൾ 14 അടി വരെ ഉയരാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker