ഖത്തറിൽ കോവിഡ് വ്യാപനം കുറയുകയും വൈറസ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കൊവിഡ് ആശുപത്രികളുടെ എണ്ണവും കുറഞ്ഞു വരുന്നു.
ഇന്നലെ അൽ വക്ര, റാസ് ലഫാൻ ആശുപത്രികളിൽ നിന്നുള്ള അവസാന കൊവിഡ് രോഗിയെയും ഡിസ്ചാർജ് ചെയ്തതോടെ നിലവിൽ നാലു കോവിഡ് ആശുപത്രികള്‍ മാത്രമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.
നിലവിലുള്ള കൊവിഡ് ആശുപത്രികൾ: ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി, കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മെസഈദ് ഹോസ്പിറ്റല്‍.