ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ഖത്തറിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കു 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവാണെന്നു തെളിയിക്കുന്ന ആർസി – പിസിആർ പരിശോധനാ ഫലവും ഇവർ സമർപ്പിക്കണം.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ക്വാറന്റീൻ നിർബന്ധമാക്കിയത്. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ഇതു ബാധകമാണ്.
Passengers from 6 countries to Qatar need hotel quarantine: Indian Embassy#Qatar #Doha #Covid19 #Quarantine https://t.co/KuCBgfwQD5
— The Peninsula Qatar (@PeninsulaQatar) April 26, 2021