അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു നടപടി നേരിട്ടവരുടെ എണ്ണത്തിൽ വർദ്ധനവ്

കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനു രാജ്യത്ത് നിലവിലുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് നിയുക്ത അധികാരികൾ 597 പേരെ പ്രോസിക്യൂഷൻ നടപടികൾക്കു വിധേയരാക്കി.

നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 555 പേർ, സാമൂഹിക അകലം പാലിക്കാത്തതിന് 38 പേർ, വാഹനങ്ങളിലെ യാത്രക്കാരുടെ പരിധി ലംഘിച്ചതിനു രണ്ടു പേർ, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് രണ്ടു പേർ എന്നിവരെയാണ് പ്രോസിക്യൂഷന് റഫർ ചെയ്തത്.

മറ്റുള്ളവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് നിയുക്ത അധികാരികൾ പൊതുജനങ്ങളോട് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker