കായികംഖത്തർ

ക്ലബ് ലോകകപ്പിനു ഖത്തർ നടത്തിയ തയ്യാറെടുപ്പുകൾക്ക് ബയേണിന്റെ പ്രശംസ

ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിനുള്ള ഖത്തറിന്റെ മികച്ച തയ്യാറെടുപ്പുകളെ ബയേൺ മ്യൂണിക്കിന്റെ മുഖ്യ പരിശീലകനായ ഹാൻസി ഫ്ലിക് പ്രശംസിക്കുകയും സ്റ്റേഡിയവും സാഹചര്യങ്ങളും തന്റെ കളിക്കാർക്ക് അനുയോജ്യമാണെന്ന് പറയുകയും ചെയ്തു.

“ഇവിടെ കളിക്കുന്നത് എല്ലായ്പ്പോഴും സവിശേഷമാണ്, ബയേൺ മ്യൂണിക്ക് എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പിച്ച് പരിശോധിച്ചു, എല്ലാം മികച്ചതാണ്, സ്റ്റേഡിയം മനോഹരവും.” ഫ്ലിക്ക് പറഞ്ഞു.

പിച്ചിലെ പുല്ലിനെ “സ്വപ്നതുല്യമെന്നാണ്” ബയേൺ മിഡ്ഫീൽഡർ വിശേഷിപ്പിച്ചത്. “ഞാൻ പിച്ച് സന്ദർശിച്ചിരുന്നു, അവിടുത്തെ പുല്ല് സ്വപ്ന തുല്യമാണ്. അതുകൊണ്ടാണ് ഞാൻ മത്സരത്തിനായി വളരെയധികം ആഗ്രഹിക്കുന്നത്.” മത്സരത്തിനു മുൻപ് അദ്ദേഹം പറഞ്ഞു.

ഇന്നലെ ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിക്കെതിരെ ബയേൺ രണ്ടു ഗോളുകളുടെ വിജയം നേടി ഫൈനലിൽ ഇടം നേടിയിരുന്നു. ലെവൻഡോവ്സ്കിയാണ് ബയേണിന്റെ രണ്ടു ഗോളുകളും നേടിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker