ഖത്തർവിനോദം

അൽ ഖോർ കാർണിവൽ ഈ വാരാന്ത്യം ആരംഭിക്കും

ഈ വാരാന്ത്യം മുതൽ അൽ ബെയ്റ്റ് സ്റ്റേഡിയം പാർക്കിൽ അൽ ഖോർ കാർണിവൽ ആരംഭിക്കും. ജനുവരി 21 ന് ആരംഭിച്ച് ഫെബ്രുവരി 7 വരെ പതിനെട്ടു ദിവസം നീണ്ടു നിൽക്കുന്ന കാർണിവൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് ഉണ്ടാവുക.

രസകരമായ റൈഡുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, മുഴുവൻ കുടുംബത്തിനുമുള്ള ഷോപ്പിംഗ് എന്നിവ കൂടാതെ അൽ ഖോർ കാർണിവലിൽ ഷോകളും വിഷ്വൽ ഡിസ്പ്ലേകളും ഉണ്ടായിരിക്കും. നിരവധി ഭക്ഷണശാലകളും ഫുഡ് ട്രക്കുകളും സന്ദർശകർക്കായി ഒരുക്കിയിരിക്കും.

അൽ ബെയ്റ്റ് സ്റ്റേഡിയത്തിനടുത്തായി സ്ഥിതിചെയ്യുന്ന, 30ലധികം ഫുട്‌ബോൾ പിച്ചുകൾക്ക് തുല്യമായ വലിപ്പമുള്ള പാർക്ക് 2020 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. വൃക്ഷങ്ങളുള്ള കാൽനടപ്പാതകളും തടാകങ്ങളും ഒരു വലിയ കളിസ്ഥലവും ഈ പാർക്കിന്റെ ഭാഗമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker