അന്തർദേശീയംഖത്തർ
മൂന്നു വർഷത്തിനു ശേഷം ഖത്തർ എയർവേയ്സ് സൗദിയിലൂടെ പറന്നു
ഖത്തറും സൗദിയും തമ്മിലുള്ള കര, സമുദ്ര, വ്യോമ അതിർത്തികൾ ഇന്നലെ തുറന്നതിനു പിന്നാലെ മൂന്നു വർഷത്തിനു ശേഷം ഖത്തർ എയർവേയ്സ് വിമാനം സൗദി അതിർത്തിക്കു മുകളിലൂടെ പറന്നു. ജോർദാനിലെ അമ്മനിൽ നിന്നും ദോഹയിലേക്കുള്ള വിമാനമാണ് ആദ്യം സൗദിക്കു മുകളിലൂടെ യാത്ര നടത്തിയത്.
ഇന്നലെ രാത്രി 12.30ന് അമ്മനിൽ നിന്നും പുറപെട്ട ഖത്തർ എയർവേയ്സിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം 1.30ഓടെ ദോഹയിലെത്തി. സൗദി അറേബ്യയിലെ അറാർ, റഫ്ഹ മേഖലകളിലൂടെയാണ് വിമാനം ഖത്തറിലെത്തിയത്.
നാലു രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്നും സൗദി പിൻവാങ്ങിയതിനു പുറമേ ഇന്നത്തെ ജിസിസി സമ്മേളനത്തിനു ശേഷം മറ്റു രാജ്യങ്ങളും പിൻവലിയുമെന്നാണു സൂചനകൾ.
https://twitter.com/PeninsulaQatar/status/1346169244917129216?s=19