ഖത്തർ

‘പ്രീമിയം ഇക്കോണമി’ നൽകുന്ന വിമാനക്കമ്പനികൾ യാത്രക്കാരെ വഞ്ചിക്കുകയാണെന്ന് ഖത്തർ എയർവേയ്സ് സിഇഒ

‘പ്രീമിയം ഇക്കോണമി’ ഓപ്ഷനുകൾ നൽകുന്ന ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ യാത്രക്കാരെ വഞ്ചിക്കുകയാണു ചെയ്യുന്നതെന്ന് ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

ഖത്തർ എയർവേയ്‌സിന്റെ ഇക്കോണമി ക്ലാസ് സീറ്റും ഇൻഫ്ലൈറ്റ് സേവനങ്ങളുടെ നിലവാരവും പ്രീമിയം ഇക്കോണമിയേക്കാൾ വളരെ മുന്നിലാണെന്ന് ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് എക്‌സ്‌പോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഖത്തർ എയർവേയ്‌സിൽ ഞങ്ങൾ ഒരിക്കലും പ്രീമിയം എക്കണോമി അവതരിപ്പിക്കില്ലെന്ന് ഞാൻ എപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്.” ദേശീയ കാരിയർ പ്രീമിയം ഇക്കോണമി ക്ലാസ് ആരംഭിക്കുന്നതു പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.

“ഇതുമായി ബന്ധപ്പെട്ട100 ഉൽപ്പന്നങ്ങളിൽ 99ഉം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വിമാനക്കമ്പനികൾ നിങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടുന്നു. അവർ ഒരേ സേവനമാണ് നൽകുന്നത്. അൽപ്പം ഉയർന്ന അളവിലുള്ള ഭക്ഷണപാനീയങ്ങൾ ഒരു നല്ല ഫാൻസി പാത്രങ്ങളിൽ ഇട്ടോ, അല്ലെങ്കിൽ ഒരു വലിയ ട്രേയിൽ വച്ചോ നൽകുന്നു. നിങ്ങളുടെ പകുതി വിലക്ക് ടിക്കറ്റ് വാങ്ങിയവർ അതേ സൗകര്യങ്ങൾ നിങ്ങൾ പിന്നിലിരുന്ന് ആസ്വദിക്കുന്നു.” അൽ ബേക്കർ പറഞ്ഞു.

“ഇക്കണോമി ക്ലാസിൽ തന്നെ ഇൻ‌ഫ്ലൈറ്റ് സേവനങ്ങൾ ഞങ്ങൾ ഉയർന്ന നിലവാരത്തിൽ നൽ‌കുമ്പോൾ‌, ഞങ്ങൾ‌ അതിനെ റീപാക്കേജ് ചെയ്ത് ‘പ്രീമിയം ഇക്കോണമി’ എന്ന ഗണത്തിലേക്കു മാറ്റേണ്ടതിന്റെ ആവശ്യമെന്താണ്?” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സുഖസൗകര്യങ്ങൾ ആഗ്രഹിക്കുന്നവരും, എന്നാൽ ബിസിനസ് ക്ലാസിന്റെ അമിത വില നൽകാൻ ആഗ്രഹിക്കാത്തതുമായ യാത്രക്കാരാണ് ലോകമെമ്പാടും പ്രീമിയം ഇക്കോണമി ക്ലാസ് കൂടുതൽ തിരഞ്ഞെടുക്കുന്നത്. മിഡിൽ ഈസ്റ്റിൽ എമിറേറ്റ്സാണ് ആദ്യമായി പ്രീമിയം ഇക്കോണമി അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker