അന്തർദേശീയംഖത്തർ

ജനങ്ങൾക്കു മാതൃകയാകുന്ന പ്രവർത്തനവുമായി ഖത്തറിലെ ബോസ്നിയൻ കമ്മ്യൂണിറ്റി

ഖത്തറിൽ താമസിക്കുന്ന ബോസ്നിയൻ രാജ്യക്കാരായ അമ്പത് അംഗങ്ങളുടെ കമ്മ്യൂണിറ്റി അടുത്തിടെ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള അൽ സുബാരയിലെ ഹെറിറ്റേജ് സൈറ്റിനു സമീപമുള്ള ബീച്ച് വൃത്തിയാക്കി.

ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ ഖത്തറിലെ അംബാസഡർ ഹാരിസ് ലുകോവാക് പങ്കെടുത്ത പരിപാടിയിൽ ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 500 കിലോഗ്രാം മാലിന്യങ്ങൾ ശേഖരിക്കുകയുണ്ടായി.

”ഖത്തറിന് വൈവിധ്യമാർന്നതും അതുല്യവുമായ ഒരു ആവാസവ്യവസ്ഥയുണ്ട്. ഭാവിതലമുറയ്ക്ക് ആസ്വദിക്കാനായി അതു സംരക്ഷിക്കാനും നിലനിർത്താനും ഞങ്ങൾ ഈ പ്രവൃത്തി ചെയ്യുന്നു. പ്ലാസ്റ്റിക് മലിനീകരണം ഗുരുതരമായ ഒരു പ്രശ്നമാണ്. പരിസരം വൃത്തികേടാക്കാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആളുകളെ പ്രചോദിപ്പിക്കുമെന്നു കരുതുന്നു.” ഹാരിസ് അലിസിക് പറഞ്ഞു.

“ഞങ്ങൾ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ വളരെ വ്യാപൃതരാണ്. ഇത് ഖത്തറിലെ ബോസ്നിയൻ സമൂഹത്തിന്റെ നിരവധിയുള്ള പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്. ഇത് ഞങ്ങളുടെ കുട്ടികളിൽ അവബോധം വളർത്തുന്നു. ഞങ്ങളത് ചെയ്തു കൊണ്ടിരിക്കും.” പ്രവർത്തനങ്ങളിൽ പങ്കാളിയായ എഡിൻ ഫോസിക് പറഞ്ഞു.

ദോഹ എൻവയോൺമെന്റൽ ആക്ഷൻസ് പ്രോജക്റ്റിന്റെ (ഡിഇപി) സഹകരണത്തോടെയാണ് ഈ സന്നദ്ധപ്രവർത്തനം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker