കേരളംഖത്തർ

നാൽപതു വർഷമായി ഖത്തർ പ്രവാസിയായിരുന്ന മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

കൊവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായി രണ്ട് മാസത്തോളമായി ഖത്തറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. വടകര മംഗലാട് സ്വദേശി താഴെകല്ലുള്ള പറമ്പത്ത് മൊയ്തീൻ (65) ആണ് മരിച്ചത്.

കഴിഞ്ഞ നാൽപതു വര്‍ഷത്തോളമായി ഖത്തറിലെ വിവിധ റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കുഞ്ഞാമിയാണ് ഭാര്യയും അബ്ദുള്ള, ആയിശ, ആഷിദ എന്നിവർ മക്കളും ഇസ്മായില്‍, മുഹമ്മദലി, ഷഹീന എന്നിവര്‍ മരുമക്കളുമാണ്. അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker