ഖത്തർ
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നു വേട്ട
600 ഓളം ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പരാജയപ്പെടുത്തിയെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് വ്യാഴാഴ്ച ട്വീറ്റിലൂടെ അറിയിച്ചു. ഏഷ്യൻ രാജ്യത്ത് നിന്ന് വരുന്ന യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് നിരോധിത മരുന്നു പിടിച്ചെടുത്തത്.
ഫൈബ്രോമിയൽജിയ, പ്രമേഹം, സുഷുമ്‌നാ നാഡിയുടെ പരിക്കുകൾ, ഹെർപ്പസ് സോസ്റ്റർ എന്നിവയുള്ളവർക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരു ആൻറികോൺവൾസന്റാണ് പ്രെഗബാലിൻ എന്നു പൊതുവായി അറിയപ്പെടുന്ന ലിറിക്ക. ആവശ്യമുള്ളവർക്ക് പ്രയോജനകരമാകുമെങ്കിലും മറ്റുള്ളവർക്ക് ലിറിക്ക ആസക്തി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
അടുത്തിടെ ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ചു ടണിലധികം വരുന്ന പുകയില, നാലര കിലോയിലധികം കഞ്ചാവ് എന്നിവയും ഖത്തർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
— Qatar Tribune (@Qatar_Tribune) June 17, 2021