അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ദൈനംദിന കൊവിഡ് പരിശോധനകൾ പതിനായിരത്തിലധികം, ഖത്തറിൽ ഇന്നു രോഗം കണ്ടെത്തിയത് 192 പേർക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 192 പുതിയ കൊറോണ വൈറസ് കേസുകൾ ഖത്തറിൽ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 201 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 130881 ആയി.

പുതിയ 192 കേസുകളിൽ 42 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 133811 ആണ്. 2698 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 232 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11056 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 1007050 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. നിലവിൽ ഖത്തറിൽ എല്ലാ ദിവസവും പതിനായിരത്തിലധികം കൊവിഡ് പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 27 കേസുകളുൾപ്പെടെ 291 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതോടെ മൊത്തം 39 കേസുകളാണ് ഐസിയുവിലുള്ളത്.

കൊവിഡ് നിയന്ത്രണങ്ങൾ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker