അപ്‌ഡേറ്റ്സ്ഖത്തർ

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സൗകര്യങ്ങൾക്കായുള്ള ഗൈഡ്ലൈൻ പുറത്തിറക്കി

നാഷണൽ പ്രോഗ്രാം ഫോർ കൺസർവേഷൻ ആന്റ് എനർജി എഫിഷ്യൻസി (തർഷീദ്) പ്രതിനിധീകരിക്കുന്ന ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) ഖത്തറിൽ ഇലക്ട്രിക് വെഹിക്കിൾസ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഗൈഡ്‌ലൈൻ സ്വന്തം വെബ്‌സൈറ്റിൽ അവതരിപ്പിച്ചു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് അടിസ്ഥാന സ്വകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നതിനാണ് ഈ മാർഗ്ഗനിർദ്ദേശം വരുന്നത്. ഇത് ഇത്തരത്തിലുള്ള വാഹനങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ഊർജ്ജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും രാജ്യത്ത് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും കാരണമാകും.

സർക്കാർ, സ്വകാര്യ മേഖലകൾക്കായി ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഈ ഗൈഡ് ഉത്തരം നൽകുന്നു. പ്രത്യേകിച്ചും ചാർജറുകളുടെ തിരഞ്ഞെടുപ്പ്, ചാർജിംഗ് ഉപകരണങ്ങൾ, പൊതുവായ സവിശേഷതകൾ എന്നിവ സംബന്ധിച്ച്.

ചാർജ് ചെയ്യാൻ വളരെക്കുറച്ചു മാത്രം സമയം വേണ്ട പൊതുസ്ഥലങ്ങളിൽ ഡിസി ചാർജറുകൾ ഉപയോഗിക്കാൻ കഹ്‌റാമ പ്രോത്സാഹിപ്പിക്കുന്നു, വേഗത്തിൽ ചാർജിംഗ് ആവശ്യമുള്ള പൊതു സ്ഥലങ്ങളിൽ എസി ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ അവർ ശുപാർശ ചെയ്യുന്നില്ല.

ഗൈഡ് കഹ്‌റാമയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡുചെയ്യാം: ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker