ഇന്ത്യഖത്തർ

ഇന്ത്യൻ എംബസി ഏഷ്യൻ ടൗണിൽ മാസം തോറും കോൺസുലാർ സേവനങ്ങൾക്കുള്ള ക്യാമ്പ് നടത്തും

ഇന്ത്യൻ എംബസി ഏഷ്യൻ ടൗൺ എന്ന പേരിലുറിയപ്പെടുന്ന ലേബർ സിറ്റിയിൽ എല്ലാ മാസവും കോൺസുലാർ സേവനങ്ങൾക്കായി ക്യാമ്പ് നടത്തുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു. വെള്ളിയാഴ്ച ഏഷ്യൻ ടൗണിലെ ആംഫിതിയേറ്ററിൽ നടന്ന ആദ്യത്തെ കോൺസുലർ സർവീസ് ക്യാമ്പിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 75ലധികം പേർക്ക് പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ നൽകിയിരുന്നു. ഇന്ത്യൻ എംബസി എല്ലാ മാസവും ഏഷ്യൻ ടൗണിൽ ഇത്തരം ക്യാമ്പുകൾ നടത്തുമെന്ന് മിത്തൽ പറഞ്ഞു.

ലേബർ സിറ്റിയിലും അതിനടുത്തുള്ള കിഴക്ക്, പടിഞ്ഞാറൻ വ്യവസായ മേഖലകളിലും താമസിക്കുന്ന ധാരാളം ഇന്ത്യൻ തൊഴിലാളികൾക്ക് ഈ ക്യാമ്പ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50,000ത്തിലധികം തൊഴിലാളികളുള്ള ലേബർ സിറ്റിയിൽ ഭൂരിഭാഗവും ഇന്ത്യൻ പ്രവാസികളാണ്.

ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്നതിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ എംബസി സമാനമായ ക്യാമ്പുകൾ സംഘടിപ്പിക്കും. കൊവിഡ് മുൻകരുതൽ നടപടികളോടെ നടക്കുന്ന ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലർ സേവന ക്യാമ്പുകൾ ധാരാളം ആളുകളെ സഹായിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ എംബസി പരിസരത്ത് ‘അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി നടത്തിയ പ്രത്യേക കോൺസുലാർ ക്യാമ്പിൽ നിന്ന് അഞ്ഞൂറിലധികം പേർക്ക് പ്രയോജനം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker