അന്തർദേശീയംഖത്തർ

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, എന്നാൽ പൂർണപരിഹാരം കണ്ടെത്താനാകുമെന്ന ഉറപ്പില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു. എന്നാൽ വളരെ പെട്ടെന്ന് അക്കാര്യത്തിൽ ഒരു മുന്നേറ്റമുണ്ടാക്കാൻ കഴിയുമോയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“കാര്യങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ നീക്കം വളരെ പെട്ടെന്നുണ്ടാകുമോ, ഗൾഫ് പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമോ എന്ന് ഞങ്ങൾക്ക് പ്രവചിക്കാൻ കഴിയില്ല.” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

“ഗൾഫ് പ്രതിസന്ധിയുടെ ഏത് പരിഹാരവും ഗൾഫിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഒരു സമഗ്ര പരിഹാരമായിരിക്കണം. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണെങ്കിലും, എല്ലാ പ്രശ്‌നങ്ങളും ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല.”

“അമേരിക്കയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപ്രധാനമാണ്. പുതിയ ഭരണകൂടവുമായും അതു ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രവർത്തിക്കും. മേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിന് ഇറാനുമായി ചർച്ചകളിൽ ഏർപ്പെടാൻ ഞങ്ങൾ അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker