ഇന്ത്യഖത്തർ

ഖത്തറും ഇന്ത്യയും തമ്മിൽ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ നടന്നു, ഖത്തറിനു നന്ദി പറഞ്ഞ് ഇന്ത്യ

ഖത്തറും ഇന്ത്യയും തമ്മിലുള്ള നാലാമത്തെ വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾ ഇന്നലെ, 2021 ഫെബ്രുവരി 1നു നടന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ഹസ്സൻ അൽ ഹമാദിയും ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയായ ശ്രീ സഞ്ജയ് ഭട്ടാചാര്യയും പങ്കെടുത്തു.

കോവിഡ് 19 പകർച്ചവ്യാധിക്കിടയിലും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയതും 2020 ഡിസംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തറിലേക്കു സന്ദർശനം നടത്തിയതുമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. ഇവ ഉഭയകക്ഷി ബന്ധത്തിന് പുതിയ ആക്കം നൽകി.

പകർച്ചവ്യാധിയുടെ സമയത്ത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് ഖത്തറിനോട് ഇന്ത്യൻ ഉദ്യോഗസ്ഥൻ നന്ദി പറഞ്ഞു. രാഷ്ട്രീയം, ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, കോൺസുലാർ, കമ്മ്യൂണിറ്റി, സാംസ്കാരിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ ഭാഗവും അവലോകനം ചെയ്യാൻ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ അവസരമൊരുക്കി.

ഈ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും സഹകരണത്തിന്റെ പുതിയ തലങ്ങളെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനുമുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. യുഎന്നിലെയും മറ്റ് അന്താരാഷ്ട്ര വേദികളിലെയും സഹകരണം ഉൾപ്പെടെ പ്രാദേശിക, ബഹുമുഖ തലങ്ങളിൽ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker