അന്തർദേശീയംഖത്തർ

ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിൽ സന്തോഷമറിയിച്ച് കുവൈത്ത് അമീർ

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലെത്താനുള്ള നിരന്തരവും ക്രിയാത്മകവുമായ ശ്രമങ്ങളെയും പാൻ- ഗൾഫ്, പാൻ-അറബിക് മേഖലയിൽ ഐക്യവും സ്ഥിരതയും നിലനിർത്താൻ എല്ലാ രാജ്യങ്ങളും ശ്രദ്ധാലുക്കളാണെന്നതിനെയും കുവൈത്ത് അമീർ സ്വാഗതം ചെയ്തു.

സുരക്ഷ, സുസ്ഥിരത, പുരോഗതി, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടുള്ള സ്വന്തം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള എല്ലാ രാജ്യങ്ങളുടെയും താൽപര്യം കരാറിൽ പ്രകടമാണെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി (കുന) അഭിപ്രായപ്പെട്ടു.

പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം നടത്തിയ മികച്ച മധ്യസ്ഥ പരിശ്രമങ്ങൾക്ക് കുവൈത്തിലെ അന്തരിച്ച അമീർ ശൈഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയ്ക്ക് അദ്ദേഹം കടപ്പാട് അറിയിച്ചു. അന്തരിച്ച അമീറിന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും നമ്മുടെ മനസ്സിലും ചരിത്രത്തിലും സജീവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യസ്ഥതയെ പിന്തുണച്ച ലോകത്തെല്ലായിടത്തുനിന്നുമുള്ള സുഹൃത്തുക്കൾക്ക് കുവൈറ്റ് അമീർ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള യുഎസിന്റെ പ്രതിബദ്ധതക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker