കാലാവസ്ഥഖത്തർ

തണുപ്പുകാലത്തിന്റെ വരവറിയിച്ച് ഖത്തറിൽ ‘നജ്ം അൽ ഗഫ്ർ’ ആരംഭിച്ചതായി ക്യുഎംഡി

ഖത്തറിൽ ശീതകാലത്തിന്റെ വരവ് അറിയിക്കുന്ന ‘13 ദിവസം’ നവംബർ 11 മുതൽ ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ‘നജ്ം അൽ ഗഫ്ർ- ക്ഷമയുടെ നക്ഷത്രം’ എന്നു പ്രാദേശികമായി അറിയപ്പെടുന്ന ഈ 13 ദിവസങ്ങളിൽ രാത്രികൾ തണുത്തു തുടങ്ങി ശൈത്യകാലത്തിന്റെ വരവ് അറിയിക്കുന്നു.

പകൽ കാലാവസ്ഥ ശാന്തവും രാത്രിയിൽ തണുപ്പുള്ളതുമായിരിക്കും. ഈ ദിവസങ്ങളിൽ മഴമേഘങ്ങളുടെ വിന്യാസവും കാണാൻ കഴിയും. വ്യാഴാഴ്ച, മൂടൽ മഞ്ഞോടെ തുടങ്ങുന്ന ദിവസം തുടർന്ന് ചിതറിയ മേഘങ്ങളോടു കൂടിയ ചൂടുള്ള പകലും രാത്രിയിൽ ശാന്തമായ കാലാവസ്ഥയിലേക്കും നീങ്ങുമെന്ന് ക്യുഎംഡി അറിയിച്ചു.

ചില സ്ഥലങ്ങളിൽ മോശം ദൃശ്യപരത പ്രതീക്ഷിക്കാമെന്നും ക്യുഎംഡി മുന്നറിയിപ്പ് നൽകി. കാറ്റ് 5 നോട്ടിക്കൽ മൈൽ താഴെയായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്ഥലങ്ങളിൽ അഞ്ചു മുതൽ 15 വരെ നോട്ട് വേഗതയിലേക്ക് അതു മാറിയേക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker