കാലാവസ്ഥഖത്തർ

ഖത്തറിൽ വാസ്മി സീസൺ ഈയാഴ്ച ആരംഭിക്കും, മുന്നറിയിപ്പു നൽകി വിദഗ്ദർ

വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 16) മുതൽ രാജ്യത്ത് വാസ്മി സീസൺ ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വർഷകാലത്തിന്റെ പ്രാദേശിക പദമാണ് വാസ്മി സീസൺ. ഈ സമയത്ത് 52 ദിവസത്തേക്ക് ഖത്തറിലെ താപനില കുറയുകയും ശക്തമായ കാറ്റ്, മഴ എന്നിവയുണ്ടാവുകയും ചെയ്യുന്നു.

ഈ സീസണിലെ മഴ ചില പ്രാദേശിക സസ്യങ്ങളായ ഹീലിയന്തം, ജെറേനിയം എന്നിവയെ സഹായിക്കുന്നതാണ്. ഈ കാലയളവിൽ, മേഘങ്ങൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണു നീങ്ങുക. സീസണിന്റെ തുടക്കത്തിൽ തന്നെ മഴ ലഭിക്കുന്നത് സാധാരണയായി ഒരു നല്ല മഴക്കാലത്തിന്റെ സൂചനയാണ്.

കാലാവസ്ഥാ രേഖകൾ സൂചിപ്പിക്കുന്നത് ഈ സീസണിൽ ദോഹയിലെ പരമാവധി താപനില ക്രമേണ കുറഞ്ഞ് കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസിലേക്കും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുകയും ചെയ്യും.

ഈ പരിവർത്തന കാലയളവിൽ പനി, ജലദോഷം ഉൾപ്പെടെയുള്ള ദീർഘകാല രോഗങ്ങളും സാധാരണമാണ്. ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താനും പതിവായി കൈ കഴുകാനും രോഗബാധിതരുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കാനും വിദഗ്ദ്ധർ ശുപാർശ ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker