അപ്ഡേറ്റ്സ്ഖത്തർ
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം, ഖത്തറിൽ നാനൂറിലധികം പേർക്കെതിരെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 443 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 434 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 9 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് പരിശോധന കർശനമാക്കിയതിനാൽ ഓരോ ദിവസവും നിരവധി പേരാണ് ഇതുപോലെ നടപടി നേരിടുന്നത്.
Over 400 booked for Covid-19 precautionary measure violations#Qatar #Doha #Covid19 https://t.co/qavQD6QbfI
— The Peninsula Qatar (@PeninsulaQatar) March 1, 2021