ആരോഗ്യംഖത്തർ

കൊവിഡ് വാക്സിന്റെ ആദ്യബാച്ച്‌ ഖത്തറിലെത്തി, ബുധനാഴ്ച വാക്സിനേഷൻ ആരംഭിക്കും

രാജ്യത്ത് ഉപയോഗിക്കാൻ കൊവിഡ് വാക്സിന് റെഗുലേറ്ററി അംഗീകാരം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം കൊവിഡ് വാക്സിന്റെ ആദ്യത്തെ ബാച്ച് ഇന്നലെ ഖത്തറിലെത്തി. ഇതു ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും.

കൊവിഡ് വൈറസിന്റെ 14 ബോക്സുകളാണ് ബ്രസൽസിൽ നിന്ന് ഖത്തർ എയർവേയ്‌സ് ബോയിംഗ് 787 എന്ന പാസഞ്ചർ വിമാനത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതെന്ന് എഎഫ്‌പി റിപ്പോർട്ടു ചെയ്തു. എന്നാൽ എത്ര വാക്സിൻ ഡോസുകൾ വന്നുവെന്ന് അധികൃതർ പറഞ്ഞിട്ടില്ല.

ബുധനാഴ്ച മുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്ന് കോവിഡ് 19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവി അബ്ദുല്ലതിഫ് അൽ ഖൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ, മെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് മുൻഗണന. വാക്സിനേഷൻ സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ഇസ്രായേൽ, ബഹ്‌റൈൻ എന്നിവയെല്ലാം ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് 95 ശതമാനം ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker