ഖത്തർ

ഖത്തറിലെ പുതുക്കിയ യാത്രാ വ്യവസ്ഥകൾ അറിയാം

ഖത്തറിലേക്കുള്ള യാത്രക്കും പ്രവേശനത്തിനുമായുള്ള വ്യവസ്ഥകൾ ചെറിയ ഭേദഗതികളോടെ തുടരും. പ്രവാസികൾക്ക് മടങ്ങിയെത്താൻ എക്സെപ്ഷണൽ എൻട്രി പെർമിറ്റ് വേണമെന്ന വ്യവസ്ഥയിൽ മാറ്റമൊന്നുമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി..

സ്വദേശികൾക്കും ഖത്തറിൽ താമസാനുമതിയുള്ള പ്രവാസികൾക്കും രാജ്യത്തിനകത്തേക്കു വരാനും പുറത്തു പോകാനുമുള്ള വ്യവസ്ഥകളിലാണ് ചെറിയ ഭേദഗതികൾ വരുത്തിയത്. രക്ഷാകർത്താക്കൾക്കൊപ്പമല്ലാതെ ഒറ്റക്ക് എത്തുന്ന 18 വയസിൽ താഴെയുള്ളവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നതും പുതിയ ഭേദഗതിയിൽ ഉൾപ്പെടുന്നു.

രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വിദേശയാത്ര നടത്താൻ അനുമതിയുണ്ട്. പോകുന്ന രാജ്യത്തെ ക്വാറന്റീൻ നയം, അവിടെ താമസിക്കുന്ന കാലാവധി, മറ്റു നിബന്ധനകൾ എന്നിവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. ഖത്തറിലേക്കുള്ള മടക്കം, ക്വാറന്റീൻ എന്നിവയെ സംബന്ധിച്ചും ധാരണയുണ്ടാകണം.

കൊവിഡ് വ്യാപനം കുറഞ്ഞ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ ഹമദ് എയർപോർട്ടിൽ പരിശോധന നടത്തിയതിനു ശേഷം ഹോം ക്വാറന്റീനിൽ കഴിയണം. ആറാമത്തെ ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിപ്പിക്കാം. അപകടസാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവരാണെങ്കിൽ ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്ത ഹോട്ടലിൽ ക്വാറന്റീൻ ചെയ്യണം. ആറാമത്തെ ദിവസം പരിശോധന നടത്തി കൊവിഡ് നെഗറ്റീവാണെങ്കിൽ ഏഴു ദിവസം വീണ്ടും ഹോം ക്വാറന്റീനിൽ തുടരണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker