അന്തർദേശീയംഖത്തർ

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ, പൗരന്മാരല്ലാത്തവർക്കും രാജ്യത്തേക്കു പ്രവേശനം അനുവദിച്ച് കുവൈത്ത്

രാജ്യം അംഗീകരിച്ച കോവിഡ് വാക്സിനുകൾ വഴി പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് 1 മുതൽ പൗരന്മാരല്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു.

യാത്രക്കു മുമ്പായി ഒരു പി‌സി‌ആർ പരിശോധന നടത്തണം. കൂടാതെ രാജ്യത്തെത്തിയാൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റീനും ആവശ്യമുണ്ട്. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയ പൗരന്മാർക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ രാജ്യം വിടാനാകൂ എന്നും കുവൈത്തിന്റെ മന്ത്രിസഭ പ്രഖ്യാപിച്ചു.

ജൂൺ 27 മുതൽ വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് മാത്രമേ റെസ്റ്റോറന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, വലിയ വാണിജ്യ ഇടങ്ങൾ എന്നിവയിൽ പ്രവേശിക്കാൻ കഴിയൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker