ആരോഗ്യംഖത്തർ

ഖത്തറിലെ ആരോഗ്യസംവിധാനത്തിന്റെ കഴിവു തെളിയിച്ച് കൊവിഡ് ബാധിച്ച വ്യക്തി 144 ദിവസത്തിനു ശേഷം ആശുപത്രി വിട്ടു

കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം 65 കാരനായ ഖത്തരി സ്വദേശിയെ 144 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തതായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഹസം മെബൈറീക്ക് ജനറൽ ആശുപത്രി (എച്ച്എംജിഎച്ച്) പ്രഖ്യാപിച്ചു.

കോവിഡ് 19 അണുബാധയെത്തുടർന്ന് കടുത്ത സങ്കീർണതകൾ ഉണ്ടായിരുന്ന ഇദ്ദേഹം 2020 സെപ്റ്റംബർ മുതൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ശ്വാസകോശ ധമനികളിലെ രക്തസമ്മർദ്ദം അനുഭവിച്ചിരുന്ന രോഗിക്ക് കൊവിഡ് മൂലം കടുത്ത ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹസം മെബൈറീക്ക് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വെന്റിലേറ്ററുകളിൽ രോഗിയെ ദീർഘനേരം പ്രവേശിപ്പിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ നില മെച്ചപ്പെടാൻ തുടങ്ങിയത്. കൈകാലുകൾ ചലിപ്പിക്കാനും മെഡിക്കൽ ടീമുമായി ആശയവിനിമയം നടത്താനും തുടങ്ങിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു.

സുഖം പ്രാപിച്ച രോഗിയുടെ കുടുംബം ഹസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെയും ആശുപത്രിയുടെ എല്ലാ മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളെയും പ്രശംസിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker