ആരോഗ്യംഇന്ത്യഖത്തർ

ഇന്ത്യയിൽ നിരവധി പേർക്ക് വ്യാജ കൊവിഡ് വാക്സിൻ കുത്തിവെച്ചു

മുംബൈയിൽ രണ്ടായിരത്തോളം പേർക്ക് വ്യാജ കോവിഡ് വാക്സിനുകൾ കുത്തിവച്ചുവെന്നും കൊൽക്കത്തയിലും സമാനമായ അവസ്ഥ 500 പേർക്കുണ്ടായതായും – ഇവരിൽ പലരും അംഗപരിമിതരാണ് – ഇന്ത്യൻ പോലീസ് അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ് നൽകിയതെന്നു കരുതപ്പെടുന്ന രണ്ടായിരത്തോളം പേർക്ക് യഥാർത്ഥത്തിൽ ഉപ്പുവെള്ളമാണ് കുത്തിവച്ചതെന്ന് മുംബൈയിലെ പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഫിനാൻഷ്യൽ ഹബിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒൻപത് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഷോട്ടുകൾ നൽകിയതെന്ന് മാധ്യമ റിപ്പോർട്ടുകൾ.

അതേസമയം, ജനിതകത്തിൽ ബിരുദാനന്തര ബിരുദം നേടിയെന്നും സിവിൽ സർവന്റാണെന്നും അവകാശപ്പെട്ട ഒരാളെ കൊൽക്കത്തയിൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജനായ ഇയാൾ എട്ടു വാക്സിനേഷൻ ക്യാമ്പുകളാണു സംഘടിപ്പിച്ചത്. സൈറ്റിൽ കുറഞ്ഞത് 250 വികലാംഗർക്കും ട്രാൻസ്‌ജെൻഡർമാർക്കും കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നും മൊത്തം 500 ഓളം പേർക്ക് നഗരത്തിലുടനീളം വ്യാജ വാക്സിൻ നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത കുപ്പികളിൽ ഇന്ത്യയിൽ കോവിഷീൽഡ് എന്ന് മുദ്രകുത്തപ്പെട്ട ആസ്ട്രാസെനെക കൊറോണ വൈറസ് വാക്സിൻ അടങ്ങിയിരിക്കുന്നുവെന്നു വ്യാജമായി ലേബൽ ചെയ്തിട്ടുണ്ടെന്ന് കൊൽക്കത്തയിലെ പോലീസ് ഉദ്യോഗസ്ഥൻ അതിൻ ഘോഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker