ജ്യോതിശാസ്ത്ര പ്രകാരം വിശുദ്ധ റമദാൻ മാസാരംഭം വെളിപ്പെടുത്തി ഖത്തർ കലണ്ടർ ഹൗസ്
ഖത്തർ കലണ്ടർ ഹൗസിലെ (ക്യുസിഎച്ച്) ജ്യോതിശാസ്ത്രജ്ഞർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഏപ്രിൽ 13 ചൊവ്വാഴ്ചയിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിജ്റി വർഷം 1442ലെ ഷബാൻ മാസം 2021 ഏപ്രിൽ 12 തിങ്കളാഴ്ചയാണ് പൂർത്തിയാകുന്നത്. 1442 എ.എച്ച്.
അതേസമയം ഈ വർഷത്തെ അനുഗ്രഹീത റമദാൻ മാസത്തെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഖത്തറിലെ എൻഡോവ്മെൻറ് മന്ത്രാലയത്തിന്റെ (ഔഖാഫ്) മൂൺ സൈറ്റിംഗ് കമ്മിറ്റിയാണു പ്രഖ്യാപിക്കേണ്ടത്.
ഹിജ്റി വർഷം1442ലെ റമദാൻ മാസത്തിനു തുടക്കമിടുന്ന ചന്ദ്രക്കല ഏപ്രിൽ 12 തിങ്കളാഴ്ച ദോഹ പ്രാദേശിക സമയം പുലർച്ചെ 5:31ന് ( രാവിലെ 2:31 GMT) കാണുമെന്ന് ഷെയ്ഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
കാലാവസ്ഥാ ഘടകങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, ജ്യോതിശാസ്ത്രപരമായ ഘടകങ്ങൾ എന്നിങ്ങനെയുള്ള പലതും ചന്ദ്രക്കല കാണുന്നതിനെ സ്വാധീനിക്കുമെന്നും ക്യുസിഎച്ച് പറഞ്ഞു.
The official decision of the advent of the blessed month of Ramadan for this year remains within the competence of the Moon Sighting Committee of the Ministry of Endowments (Awqaf) in Qatar.#Qatar #Ramadan #HolyMonth https://t.co/aEXp9Ha9UZ
— The Peninsula Qatar (@PeninsulaQatar) April 4, 2021