ആരോഗ്യംഖത്തർ

ഡ്രൈവ് ത്രൂ സെന്ററുകളിൽ തിരക്ക്, സെക്കൻഡ് ഡോസ് വാക്സിൻ ഹെൽത്ത് സെന്ററുകളിലും ലഭിക്കും

ഡ്രൈവ് ത്രൂ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില വ്യക്തികൾക്ക് സെക്കൻഡ് ഡോസ് വാക്സിൻ അവരവരുടെ ഹെൽത്ത് സെന്ററുകൾ വഴി ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) സന്ദേശമയച്ച് അറിയിച്ചു.

ഫസ്റ്റ് ഡോസ് വാക്സിൻ ലഭിച്ച ഹെൽത്ത് സെന്ററുകളിൽ തന്നെ ഇവർക്ക് വാക്സിന്റെ സെക്കൻഡ് ഡോസും ലഭ്യമാക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് ഏത് ദിവസമാണെന്നത് അറിയിച്ചു കൊണ്ട് ഒരു മെസേജ് കൂടി വരുമെന്ന് സന്ദേശത്തിൽ പറയുന്നു.

“വാക്സിനേഷന് വരുമ്പോൾ ഗ്രീൻ സ്റ്റാറ്റസ് ഉള്ള ഇഹ്തിറാസും വാക്സിനേഷൻ കാർഡും ഖത്തർ ഐഡിയും കാണിക്കേണ്ടി വരും. പ്രതിരോധപ്രവർത്തനങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ എല്ലാ സമയത്തും മാസ്ക് ധരിക്കുക.” സന്ദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker