ആരോഗ്യംഖത്തർ

വലിയ സ്വീകാര്യത നേടി ലുസൈലിലെ ഡ്രൈവ്-ത്രൂ-കൊവിഡ് വാക്സിനേഷൻ സെന്റർ

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് എളുപ്പമാക്കാൻ വേണ്ടി ലുസൈലിൽ ആരംഭിച്ച ഡ്രൈവ്-ത്രൂ-കൊവിഡ് വാക്സിനേഷൻ സെൻറർ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടുത്തു. സ്ത്രീകളടക്കം നിരവധി പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഖത്തറിലെ പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്തു.

സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുകയെന്ന ഖത്തറിന്റെ അടിസ്ഥാന തത്വം ഇവിടെ പാലിക്കപ്പെടുന്നു. വാഹനത്തിൽ ഇരുന്നു കൊണ്ടു തന്നെ വാക്സിനേഷൻ എടുക്കാൻ ഈ സൗകര്യം വഴി കഴിയുന്നു.

സുരക്ഷിതമായി, വേഗത്തിൽ വാക്സിനേഷൻ നൽകുന്ന ഈ സേവനം രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ വേണ്ടി മാത്രമാണ്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker