ആരോഗ്യംഖത്തർ

അൽ ഖോർ ഹെൽത്ത് സെന്റർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അഷ്ഗൽ

രാജ്യത്തെ ആരോഗ്യ വിഭാഗത്തെ ഏറ്റവും മികച്ചതാക്കുന്നതിന്റെ ഭാഗമായി അല്‍ ഖോര്‍ ഹെല്‍ത്ത് സെന്ററിന്റെ പ്രധാനപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ അഷ്ഗൽ പൂര്‍ത്തിയാക്കി. പ്രതിദിനം 600 സന്ദര്‍ശകർക്ക് ഇവിടെ നിന്നും സേവനങ്ങൾ ലഭിക്കുന്നുണ്ട്.

പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റ് ശ്രമത്തിന്റെ ഭാഗമായി സ്റ്റീൽ, ഇലട്രിക്കൽ ആൻഡ് മെക്കാനിക്കൽ ഉപകരണങ്ങൾ, ഗ്ലാസ്, മറ്റുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി വന്ന 60% സാധനങ്ങളും പ്രാദേശികമായി ഉണ്ടാക്കിയതാണ് ഉപയോഗിച്ചതെന്ന് പ്രൊജക്ട് എഞ്ചിനീയർ അഹ്മദ് അൽ മഹ്മീദ് പറഞ്ഞു.

25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 40 ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്ന രണ്ട് നിലയുള്ള പ്രധാന കെട്ടിടത്തിൽ ലാബ്, ഫാര്‍മസി, സ്പാ, ജിം തുടങ്ങി ആരോഗ്യ സൗകര്യങ്ങളുമുണ്ട്. കൂടാതെ പള്ളി, ബില്‍ഡിംഗ് സപ്പോര്‍ട്ട് സര്‍വീസിനുളള സേവനങ്ങള്‍ക്കുള്ള കെട്ടിടം, ആംബുലന്‍സുകള്‍ക്കുള്ള ഗാരേജ്, 297 പാര്‍ക്കിംഗ് സ്ലോട്ടുകള്‍ എന്നിവയും ഇവിടെയുണ്ട്.

https://twitter.com/PeninsulaQatar/status/1396387580984373251?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker