ഖത്തർ

അമീറിനും ഖത്തറിലെ ജനങ്ങൾക്കും ദേശീയദിന ആശംസകളുമായി പ്രധാനമന്ത്രി

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസിസ് അൽ താനി ഖത്തർ അമീറിനും രാജ്യത്തെ ജനങ്ങൾക്കും ആശംസകൾ നേർന്നു.

“ദേശീയ ദിനത്തോടനുബന്ധിച്ച് അമീറിനും രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഞാൻ ആശംസകൾ അറിയിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന് സുരക്ഷയുടെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ എക്കാലവും നിലനിർത്തണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.” അറബിയിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“കോവിഡ് മഹാമാരിയോട് ധൈര്യത്തോടും അർപ്പണബോധത്തോടും കൂടി പ്രതികരിച്ച മെഡിക്കൽ ടീമുകളെയും ഈ അവസരത്തിൽ ഞാൻ അനുസ്മരിക്കുന്നു. അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ച്, ഈ വർഷത്തെ ദേശീയ ദിന പരേഡിൽ അവരെയും ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker