അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ഖത്തറിലെ ടൊയോട്ട ഡീലർ അബ്ദുല്ല അബ്ദുൽഗാനി & ബ്രോസ് കോ ഡബ്ല്യുഎൽഎല്ലുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ടൊയോട്ട ഹിലക്സ് 2019 മോഡൽ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു.

ബ്രേക്ക് ബൂസ്റ്ററിൽ തകരാറുണ്ടാകാൻ സാധ്യതയുള്ളതിനെ തുടർന്നാണ് ഈ നടപടി. വാഹനങ്ങൾ വിചാരിച്ച സ്ഥലത്ത് ബ്രേക്ക് ചവിട്ടി നിർത്താൻ ഇതു കാരണം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും വാഹന ഡീലർമാർ വാഹനങ്ങളുടെ പ്രശ്നങ്ങളും അറ്റകുറ്റപ്പണികളും പിന്തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് തിരിച്ചുവിളിക്കൽ കാമ്പെയ്‌ൻ വരുന്നത്.

Source: Peninsula

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker