അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിനെ കൊവിഡ് അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ

ഖത്തറിനെ കൊവിഡ് റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഖത്തറിൽ നിന്നും ബ്രിട്ടണിലക്കുള്ള എല്ലാ വിമാനങ്ങളും ഇതോടെ നിരോധിക്കപ്പെട്ടു. ഒമാനെയും റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

“മാർച്ച് 19ന് പുലർച്ചെ 4 മണി മുതൽ ഖത്തറിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത് നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളിൽ ഖത്തറിലൂടെ കടന്നുപോയതോ യാത്ര ചെയ്തതോ ആയ സന്ദർശകർക്കും ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാൻ കഴിയില്ല.” ഖത്തറിലെ ബ്രിട്ടീഷ് എംബസി ട്വീറ്റ് ചെയ്തു.

ഖത്തറിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെയിൽ താമസിക്കാനുള്ള അവകാശമുള്ള മൂന്നാം രാജ്യക്കാരും ഒരു ഹോട്ടലിൽ ക്വാറൻറീൻ ചെയ്യേണ്ടത് ആവശ്യമാണ്.

എത്യോപ്യ, ഒമാൻ, സൊമാലിയ എന്നീ രാജ്യങ്ങളെയും ഇന്നലെ ഇംഗ്ലണ്ട് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അതേ സമയം പോർച്ചുഗൽ, മൗറീഷ്യസ് എന്നിവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും വിമാന വിലക്ക് ഒഴിവാക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker