ഖത്തർ

ഖത്തറിലേക്കു വിരുന്നെത്തുന്ന വിവിധതരം ദേശാടന പക്ഷികളെ ആകർഷിച്ച് അൽ കരാന ലഗൂൺ

ദേശാടന പക്ഷികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടപ്പിലാക്കുന്ന ഖത്തർ തുടർച്ചയായി ഹരിത പ്രദേശങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും നിർമ്മിച്ച് സുരക്ഷിതമായ ആവാസ വ്യവസ്ഥ അവക്ക് ഉറപ്പാക്കുന്നു. പാരിസ്ഥിതിക നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് രാജ്യത്തു വരുന്ന ദേശാടനപക്ഷികളുടെ എണ്ണം കൂടുന്നതിനു കാരണമായിട്ടുണ്ട്.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) പാരിസ്ഥിതിക പദ്ധതികളിൽ ഒന്നായ അൽ കറാന ലഗൂൺ, വിവിധ പക്ഷികൾക്കും മത്സ്യങ്ങൾക്കും ഒരു പ്രധാന ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തു വിരുന്നെത്തുന്ന ദേശാടന പക്ഷികൾക്ക് ശുദ്ധമായ വെള്ളം ലഭിക്കുന്ന ഹരിതപ്രദേശങ്ങൾ നിറഞ്ഞ വിശ്രമ കേന്ദ്രമാണ് കറാന ലഗൂൺ.

ഓസ്പ്രേ, വാട്ടർ പിപിറ്റ്, പർപ്പിൾ ഹെറോൺ, കെസ്ട്രൽ എന്നിവയുൾപ്പെടെ വിവിധ തരം ദേശാടനപ്പക്ഷികളെ ലഗൂണിൽ കാണാം. ഖത്തറി പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ പ്രദേശം പുനരധിവസിപ്പിച്ച് വിവിധതരം പക്ഷികൾക്കും മത്സ്യങ്ങൾക്കും അനുയോജ്യമായ വന്യജീവി ആവാസ കേന്ദ്രമാക്കി മാറ്റിയിരുന്നു.

ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായ പദ്ധതി പാരിസ്ഥിതിക പൈതൃകം സംരക്ഷിക്കുന്നതിലും അതിന്റെ അഭിവൃദ്ധിക്ക് സംഭാവന ചെയ്യുന്നതിലുംസുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്നുവരെ, അധികാരികൾ സ്വീകരിച്ച നടപടികൾ പക്ഷികളുടെയും വന്യമൃഗങ്ങളുടെയും എണ്ണം വർദ്ധിക്കുന്നതിനു കാരണമായി. ദോഹയിൽ നിന്നും 60 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് അൽ കരാന ലഗൂൺ സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങൾ: അബ്ദുൾ ബാസിത്

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker