ഖത്തർ

നടപടികൾ ശക്തമാക്കിയതോടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയുന്നു

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ നിയമലംഘകരുടെ എണ്ണം കുറയുന്നു. മുൻപ് നൂറിലധികം പേർ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ദിവസം തോറും അറസ്റ്റിലായിരുന്നിടത്ത് അവസാനം റിപ്പോർട്ടു ചെയ്യപ്പെട്ടത് അറുപത്തിമൂന്നു നിയമലംഘനം മാത്രമാണ്.

അൻപത്തിമൂന്നു പേർ മാസ്ക് ധരിക്കാത്തതിന്റെ പേരിലും പത്തു പേർ വാഹനങ്ങളിൽ ഒരേ കുടുംബത്തിൽ പെട്ടതല്ലെങ്കിൽ നാലു പേർ മാത്രമേ പാടുള്ളൂ എന്ന നിയമം ലംഘിച്ചതിന്റെ പേരിലുമാണ് നടപടിക്രമങ്ങൾ നേരിട്ടത്. ഇവരെ പ്രൊസിക്യൂഷനു വിധേയമാക്കി.

ഇതുവരെ 1350 പേരാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നടപടി നേരിട്ടത്. അതേസമയം വാഹനങ്ങളിലെ നിശ്ചിത നിയന്ത്രണം പാലിക്കാത്തതിന്റെ പേരിൽ ഇതുവരെ 73 പേരും പിടിക്കപ്പെട്ടു. എല്ലാവരും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഒരിക്കൽ കൂടി മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker