കായികംഖത്തർ

‘ഖത്തർ ക്ലാസികോ’ ഇന്ന്, നടക്കാനിരിക്കുന്നത് വമ്പൻ പരിശീലകരുടെ പോരാട്ടം

ഖത്തർ ക്ലാസികോ എന്നറിയപ്പെടുന്ന ഖത്തർ സ്റ്റാർസ് ലീഗിലെ മത്സരത്തിൽ ദോഹയിലെ വമ്പൻമാരായ അൽ സാദും മുൻ ചാമ്പ്യന്മാരായ അൽ റയ്യാനും ഇന്ന് പരസ്പരം ഏറ്റുമുട്ടും.

ബാഴ്സലോണ ഇതിഹാസമായ സാവി പരിശീലിപ്പിക്കുന്ന അൽ സാദിനെതിരെയുള്ള മത്സരം മുൻ പിഎസ്ജി പരിശീലകനായ ലോറന്റ് ബ്ലാങ്കിന് അൽ റയ്യാൻ പരിശീലകനായുള്ള അരങ്ങേറ്റം കൂടിയാണ്

നിലവിൽ അൽ സാദ് ഖത്തർ സ്റ്റാർസ് ലീഗിൽ ഒന്നാമതു നിൽക്കുമ്പോൾ ലീഗിൽ മോശം ഫോമിൽ തുടങ്ങിയ അൽ റയ്യാൻ ആറാം സ്ഥാനത്താണ്. ഖത്തർ ദേശീയ ദിനത്തിൽ നടന്ന അമീരി കപ്പ് ഫൈനലിൽ അൽ അറബിയെ തോൽപിച്ച് കിരീടം നേടിയ അൽ സാദ് പൂർണ ആത്മവിശ്വാസത്തിലാണ്.

അൽ സാദിന്റെ മൈതാനത്തു വച്ച് ഇന്നു വൈകുന്നേരം 6.30നാണ് മത്സരം ആരംഭിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker