അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ ജനസംഖ്യ കുറഞ്ഞു, മാർച്ചിൽ മരണ നിരക്കും വർദ്ധിച്ചതായി റിപ്പോർട്ട്

2020 മാര്‍ച്ചിൽ 2.8 മില്യണായിരുന്ന ഖത്തറിലെ ജനസംഖ്യ 2021 മാര്‍ച്ചില്‍ 2.64 മില്യണായി കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2021 മാര്‍ച്ചില്‍ 1789 ജനനവും 250 മരണവും റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിലെ ജനനനിരക്കിൽ 9.5 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ ഫെബ്രുവരിയെ അപേക്ഷിച്ച് മരണനിരക്കിൽ 40.4 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഖത്തറില്‍ ട്രാഫിക് അപകടങ്ങള്‍ കുറയുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 മാര്‍ച്ചില്‍ മൊത്തം 613 ട്രാഫിക് അപകടങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 88 ശതമാനം ചെറിയ അപകടങ്ങളും 9 ശതമാനം ഗുരുതരമായ അപകടങ്ങളുമായിരുന്നു. 18 മരണങ്ങളും സംഭവിച്ചു. 5342 പുതിയ വാഹനങ്ങള്‍ മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker