അപ്‌ഡേറ്റ്സ്ഖത്തർ

പൊതു ഇടങ്ങളിൽ ഫോട്ടോയെടുത്താൽ പിടിവീഴും, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

ജീവിതത്തിന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ക്യാമറകളോ മൊബൈൽ ഫോണുകളോ ഉപയോഗിച്ച് പൊതു ഇടങ്ങളിൽ അനധികൃതമായി ഫോട്ടോഗ്രാഫി നടത്തുന്നത് കുറ്റകരമാണെന്നും പതിനായിരം റിയാൽ പിഴക്കും രണ്ടു വർഷത്തെ തടവിനും വരെ ഇതു കാരണമാകുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

ഖത്തറിലെ കമ്മ്യൂണിറ്റികൾക്കുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എം‌ഐ‌എയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയൽ’ എന്ന സെമിനാറിൽ സംസാരിക്കുമ്പോൾ സാമ്പത്തിക, സൈബർ ക്രൈംസ് കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഫസ്റ്റ് ലഫ്റ്റനന്റ് എഞ്ചിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ കാബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഹാക്കിംഗ്, വഞ്ചന, ഭീഷണി, ബ്ലാക്ക് മെയിൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, കിംവദന്തികൾ പ്രചരിപ്പിക്കുക തുടങ്ങി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ജനങ്ങൾ സൂക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് മെട്രാഷ് 2 അല്ലെങ്കിൽ ഹോട്ട്‌ലൈൻ 66815757 അല്ലെങ്കിൽ ടെലിഫോൺ 2347444 അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

News Courtesy: Gulf Times

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker