അന്തർദേശീയംഖത്തർ
ഇന്ത്യക്കു പുറമേ മൂന്നു രാജ്യങ്ങളിൽ കൂടി ഖത്തർ വിസ സെന്ററുകൾ തുറക്കുന്നു
നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഈ മാസത്തിൽ തന്നെ ആഭ്യന്തര മന്ത്രാലയം ഖത്തർ വിസ സെന്ററുകൾ തുറക്കും. ട്വിറ്റർ അക്കൗണ്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നേപ്പാളിലെ കാഠ്മണ്ഡുവിലെ ക്യുവിസികൾ ഡിസംബർ 10ന് തുറക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ ഡിസംബർ 14നും ഫിലിപ്പൈൻസിലെ മനിലയിൽ ഡിസംബർ 15നും തുറക്കും.
മൂന്ന് രാജ്യങ്ങളിലേക്കുള്ള ഖത്തർ വിസ സെന്ററുകൾ സന്ദർശിക്കാനുള്ള അപ്പോയിന്റ്മെന്റ് ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ക്യുവിസി വെബ്സൈറ്റ് വഴി ഇത് ചെയ്യാൻ കഴിയും. കഴിഞ്ഞ ആഴ്ച ഖത്തർ ഇന്ത്യൻ നഗരങ്ങളിൽ വിസ കേന്ദ്രങ്ങൾ തുറന്നിരുന്നു.
Qatar opened the visa centers in Indian cities last week.#Qatar #QatarVisaCentres #QVC #Visa https://t.co/Xa7Wpky3Gp
— The Peninsula Qatar (@PeninsulaQatar) December 8, 2020