ആരോഗ്യംഖത്തർവിദ്യാഭ്യാസം

ഖത്തറിലെ വിദ്യാഭ്യാസ രീതിയിൽ ഇന്നു മുതൽ മാറ്റം വരും

കൊവിഡ് വൈറസ് ഖത്തറിൽ വ്യാപിച്ചു കൊണ്ടിരിക്കെ രാജ്യത്തെ സ്കൂളുകളിലെ വിദ്യാഭ്യാസ രീതിയിൽ ഇന്നു മുതൽ മാറ്റം വരും. ഇന്നു മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ നടക്കുക.

14 വയസിൽ താഴെയുള്ളവരിലും കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്നാണ് സ്കൂളുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യൻ സ്കൂളുകൾക്ക് ഇന്ന് ഈസ്റ്റർ അവധി ആയതിനാൽ നാളെ മുതലാണു ക്ലാസുകൾ ആരംഭിക്കുക.

ജീവനക്കാർ സ്കൂളുകളിൽ എത്തണം. എല്ലാ പരീക്ഷകളും മുൻപു നിശ്ചയിച്ചതു പോലെ നടക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പിന്നീട് നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker