ആരോഗ്യംക്രൈംഖത്തർ

കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച ആറു പേർ കൂടി ഖത്തറിൽ അറസ്റ്റിലായി

ഖത്തറിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായുള്ള ഹോം ക്വാറന്റീനിന്റെ നിയമങ്ങൾ ലംഘിച്ച ആറ് പേരെ അധികാരികൾ ഇന്നലെ അറസ്റ്റ് ചെയ്തു. തുടർച്ചയായി ഇത്തരത്തിലുള്ള അറസ്റ്റ് രാജ്യത്ത് രേഖപ്പെടുത്തുന്നുണ്ട്.

പ്രോസിക്യൂഷന് ഹാജരാകുന്ന ആറ് പേർ: അബ്ദുൽ അസീസ് ഹസ്സൻ അബ്ദുല്ല ജമാൽ അൽ ദർവിഷ്, അബ്ദുല്ല അബ്ദുൾ സലാം മുഹമ്മദ് ഖലീൽ അബ്ദുല്ല, ഷഗഹാൻ റഹ്മാൻ, ഖലീഫ ഹമദ് അബ്ദുല്ല അൽ അബ്ദുല്ല അൽ സുബായ്, സൗദ് ഹമദ് അബ്ദുല്ല മുഹമ്മദ് അൽ അഹ്വാൽ സബീദ്.

പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പൂർണ്ണമായും പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും ക്വാറൻറീനു വിധേയരായ പൗരന്മാരോടും ജനങ്ങളോടും ബന്ധപ്പെട്ട അധികാരികൾ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker