അപ്‌ഡേറ്റ്സ്ഖത്തർ

ചെറിയ ട്രാഫിക് അപകടമുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ ചെറിയ ട്രാഫിക് അപകടങ്ങൾ ഉണ്ടാവുമ്പോൾ വാഹനം തൊട്ടടുത്ത പാര്‍ക്കിംഗിലേക്ക് നീക്കിടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനാപകടം മൂലമുള്ള റോഡ് ബ്ളോക്ക് ഒഴിവാക്കാനാണ് ഈ നിർദ്ദേശം.

ആരുടെ പിഴവു കൊണ്ടാണ് അപകടം നടന്നതെന്ന കാര്യത്തിൽ തര്‍ക്കമില്ലെങ്കില്‍ ട്രാഫിക് വകുപ്പില്‍ പോവാതെ തന്നെ മെട്രാഷ്2 ആപ്പ് വഴി അപകടം റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് ട്രാഫിക് ഓഫീസ് സന്ദര്‍ശിച്ച് വണ്ടി ശരിയാക്കുന്നതിനുള്ള പേപ്പറുകള്‍ നേടുകയും ചെയ്യാം. കുറ്റക്കാർ 100 റിയാല്‍ പിഴയടക്കണം.

ആരുടെ പിഴവു കൊണ്ടാണ് അപകടം എന്നതിൽ തര്‍ക്കമുണ്ടെങ്കിൽ ഇരുവരും ഉടനെ തൊട്ടടുത്ത ട്രാഫിക് പോലീസ് ഓഫീസില്‍ ഹാജറായി പ്രശ്നം പരിഹരിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker